ഓണാഘോഷം അതിരുകടക്കല്ലേ! മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ! മുന്നറിയിപ്പ്

തിരുവനന്തപുരം: ഓണം മലയാളികളുടെ ദേശീയ ഉത്സവവും അതോടൊപ്പം ഏറ്റവും കൂടുതല്‍ വാണിജ്യം നടക്കുന്ന കാലഘട്ടവും ആണ്. നിരത്തിലും കടകളിലും ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍. സ്വാഭാവികമായും ഗതാഗതക്കുരുക്കും അക്ഷമയും എല്ലാം നിരത്തില്‍ പ്രകടിപ്പിക്കപ്പെട്ടേക്കാം. അനാവശ്യ യാത്രകളും ലഹരി പദാര്‍ത്ഥങ്ങള്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഇതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.

'എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ സ്വന്തം വീടുകളില്‍ ആഘോഷിക്കാന്‍ കഴിയുമ്പോഴാണ് ഓണം അര്‍ത്ഥ പൂര്‍ണമാകുന്നത്. അതുകൊണ്ട് തന്നെ ഓരോ മലയാളിയുടെയും കടമയാണ് മനോഹരമായതും തടസങ്ങള്‍ ഇല്ലാത്തതുമായ ഒരു ഓണക്കാലവും യാത്രകളും ഒരുക്കുക എന്നുള്ളത്.'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

നിരത്തുകളില്‍ ഒരുമിച്ചോണം......

ഓണം മലയാളികളുടെ ദേശീയ ഉത്സവവും അതോടൊപ്പം ഏറ്റവും കൂടുതല്‍ വാണിജ്യം നടക്കുന്ന കാലഘട്ടവും ആണ്. നിരത്തിലും കടകളിലും ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍.

സ്വാഭാവികമായും ഗതാഗതക്കുരുക്കും അക്ഷമയും എല്ലാം നിരത്തില്‍ പ്രകടിപ്പിക്കപ്പെട്ടേക്കാം.

അനാവശ്യ യാത്രകള്‍ ഒഴിവാക്കിയും ലഹരി പദാര്‍ത്ഥങ്ങള്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഇത്.

നിരത്തുകള്‍ ആഘോഷങ്ങള്‍ക്കുള്ള വേദികളല്ല എന്ന തിരിച്ചറിവാണ് നിരത്തിലിറങ്ങുന്ന ഓരോ പൗരനും ഉണ്ടാകേണ്ടത്.

എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ സ്വന്തം വീടുകളില്‍ ആഘോഷിക്കാന്‍ കഴിയുമ്പോഴാണ് ഓണം അര്‍ത്ഥ പൂര്‍ണമാകുന്നത് .
അതുകൊണ്ടുതന്നെ ഓരോ മലയാളിയുടെയും കടമയാണ് മനോഹരമായതും തടസങ്ങള്‍ ഇല്ലാത്തതുമായ ഒരു ഓണക്കാലവും യാത്രകളും ഒരുക്കുക എന്നുള്ളത്.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സര്‍വ്വോപരി അപകടരഹിതവുമായ ഒരു ഓണം.

വരൂ നമുക്ക് ഒരുമിച്ചോണമൊരുക്കാം....


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.