'തട്ടിപ്പുകളില്‍ വീഴരുത്': ഇറാനില്‍ ജോലി തേടിപ്പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

'തട്ടിപ്പുകളില്‍ വീഴരുത്': ഇറാനില്‍ ജോലി തേടിപ്പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇറാനുമായി ബന്ധപ്പെട്ട ജോലി വാഗ്ദാനങ്ങളില്‍ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാനില്‍ ജോലി തേടിപ്പോകുന്നവരെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

ഇറാനില്‍ ജോലി ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന വാഗ്ദാനങ്ങളില്‍ വീഴരുത്. ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് വിസയില്ലാതെ ഇറാനില്‍ പോകാന്‍ സാധിക്കുക. മറ്റുള്ള വാഗ്ദാനങ്ങള്‍ക്ക് പിന്നില്‍ തട്ടിപ്പുകാരും ക്രിമിനല്‍ സംഘങ്ങളുമാണ്. ഇത്തരത്തില്‍ എത്തുന്നവരെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടോ, ഇറാന്‍ വഴി മറ്റൊരു രാജ്യത്തേക്ക് ജോലിയ്ക്ക് പ്രവേശിക്കാം എന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അടുത്തിടെയായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.