COVID-19 പകർച്ചവ്യാധി സമയത്ത് മാതാപിതാക്കളാകുവാൻ മടിച്ചു നിൽക്കുന്നവർക്ക് സാമ്പത്തിക സഹായവുമായി സിംഗപ്പൂർ സർക്കാർ

COVID-19 പകർച്ചവ്യാധി സമയത്ത് മാതാപിതാക്കളാകുവാൻ   മടിച്ചു നിൽക്കുന്നവർക്ക്  സാമ്പത്തിക സഹായവുമായി സിംഗപ്പൂർ സർക്കാർ

സിംഗപ്പൂർ : ഒക്ടോബർ 5 തിങ്കളാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സിംഗപ്പൂർ ഉപപ്രധാനമന്ത്രി ഹെങ് സ്വീ കീറ്റ്, COVID-19 പകർച്ചവ്യാധി മൂലം ഗർഭധാരണം  വൈകിപ്പിക്കുന്ന  ദമ്പതികൾക്ക്  ഒറ്റത്തവണ പണം നൽകി സഹായിക്കുമെന്നു   വ്യക്തമാക്കി.ജനങ്ങളിൽ നിന്നും ലഭിച്ച അഭിപ്രായം  അനുസരിച്ച്  ഗർഭധാരണം  ആഗ്രഹിച്ചിരുന്ന  ചില ദമ്പതികൾ  വൈറസ് ബാധമൂലം ഉടലെടുത്ത  പ്രതികൂല കാലാവസ്ഥയിൽ  അവരുടെ അത്തരം ആഗ്രഹങ്ങൾ മാറ്റി വയ്ക്കാൻ  നിർബന്ധിതരായി, അതിനാൽ ഈ ഒറ്റത്തവണ ധനസഹായ   പദ്ധതിയിലൂടെ അവർക്ക് പിന്തുണ നൽകുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത് .

മാതാപിതാക്കൾക്ക് നിലവിൽ നൽകുന്ന  7,000 ഡോളറിന്റെ സാമ്പത്തിക സഹായത്തിന് പുറമേയാണ് ഈ നിർദ്ദിഷ്ട പിന്തുണ.സർക്കാർ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും താഴ്ന്ന ജനനനിരക്കുകളിൽ ഒന്നാണ് സിംഗപ്പൂരിലുള്ളത്.

COVID-19 ന്റെ ഫലമായുണ്ടായ  സാമ്പത്തിക പ്രത്യാഘാതങ്ങൾ - ശമ്പളം വെട്ടിക്കുറയ്ക്കൽ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ എന്നിവ പോലുള്ളവ     രാജ്യത്തിൻറെ ജനനനിരക്കിനെ കൂടുതൽ ദോഷകരമായി ബാധിക്കും എന്ന തിരിച്ചറിവാണ്, ഇങ്ങനെയൊരാനുകൂല്യം പ്രഖ്യാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.