മുംബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസ് എത്താന്‍ സാധ്യത. ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്‍ഹാസിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.
ബിസിസിഐ ഭാരവാഹികളായ സെക്രട്ടറി ദേവജിത് സൈക്കിയ, ജോയിന്റ് സെക്രട്ടറി രോഹന്‍ ദേശായി, ട്രഷറര്‍ പ്രഭ്‌തേജ് സിങ് ഭാട്ടിയ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഐപിഎല്‍ കമ്മീഷണര്‍ അരുണ്‍ സിങ് ധുമാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ മറികടന്നാണ് മിഥുന്റെ പേര് പരിഗണിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. സെപ്റ്റംബര്‍ 28 നാണ് തിരഞ്ഞെടുപ്പ.്
1997-98 സീസണില്‍ ഡല്‍ഹിക്കു വേണ്ടി തന്റെ കരിയര്‍ ആരംഭിച്ച മിഥുന്‍ മന്‍ഹാസ്, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിരുന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഡല്‍ഹി ടീമിനെ നയിച്ച മന്‍ഹാസിന്റെ ക്യാപ്റ്റന്‍സിയില്‍ വിരാട് കോലി പോലും കളിച്ചിട്ടുണ്ട്. 2007-08 സീസണില്‍ 57.56 ശരാശരിയില്‍ 921 റണ്‍സ് നേടി അദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ഗൗതം ഗംഭീര്‍ നയിച്ച ഡല്‍ഹി ടീം അക്കൊല്ലം രഞ്ജി ട്രോഫി കിരീടം നേടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.