എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയി: ലാന്‍ഡ് ചെയ്യാനാകാതെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനം; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയി: ലാന്‍ഡ് ചെയ്യാനാകാതെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനം; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

പാരീസ്: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയതോടെ ലാന്‍ഡ് ചെയ്യാനാകാതെ ആകാശത്ത് വട്ടമിട്ട് പറന്ന് എയര്‍ കോര്‍സിക്ക വിമാനം.

കഴിഞ്ഞ ദിവസം പാരീസില്‍ നിന്ന് നെപ്പോളിയന്‍ ബോണപാര്‍ട്ട് വിമാനത്താവളത്തിലെത്തിയ എയര്‍ കോര്‍സിക്ക എയര്‍ ബസ് എ 320 വിമാനമാണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ഉറക്കത്തെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനാകാതെ പ്രതിസന്ധിയിലായത്. ഫ്രാന്‍സിലെ കോര്‍സിക്ക ദ്വീപിലായിരുന്നു സംഭവം.

വിമാനത്താവളത്തിന് മുകളില്‍ വിമാനം എത്തിയിട്ടും റേഡിയോ കോളുകളോട് കണ്‍ട്രോള്‍ ടവര്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഇരുട്ടില്‍ റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാത്തതിനാല്‍ പൈലറ്റ് വിമാനം ദ്വീപിന്റെ മറുവശത്തുള്ള ബാസ്റ്റിയ എന്ന നഗരത്തിന് മുകളിലേക്ക് തിരിച്ചു വിടുകയും അവിടെ വട്ടമിട്ട് പറക്കുകയുമായിരുന്നു. തുടര്‍ന്ന് പൈലറ്റ് വിവരമറിയിച്ചതോടെ അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.

എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫ് കണ്‍ട്രോള്‍ ടവറിലെ ജീവനക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ നടപടികള്‍ കാരണം വൈകി. പിന്നീട് ഒടുവില്‍ ടവറില്‍ എത്തിയപ്പോള്‍ കണ്ടത് കണ്‍ട്രോളര്‍ മേശപ്പുറത്ത് തലവച്ച് ഉറങ്ങുന്നതാണ്.

ജീവനക്കാര്‍ കണ്‍ട്രോളറെ ഉണര്‍ത്തുകയും ഉടന്‍ തന്നെ റണ്‍വേ ലൈറ്റുകള്‍ ഓണ്‍ ചെയ്ത് വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ സൗകര്യമൊരുക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.

എയര്‍ ട്രാഫിക് കണ്‍ട്രോളറെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡിജിഎസി) അറിയിച്ചു.

അതേസമയം, തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൈലറ്റിന്റെ പ്രതികരണം. പരിഭ്രാന്തി ഉണ്ടായിരുന്നില്ല. യാത്രക്കാരും ശാന്തരായിരുന്നു. യാത്രക്കാര്‍ സംഭവത്തെ തമാശയായിട്ടാണ് കണ്ടെതെന്ന് അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.