ഷാര്‍ജ രാജകുടുംബാംഗം അന്തരിച്ചു: സംസ്‌കാരം ഇന്ന്; മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

ഷാര്‍ജ രാജകുടുംബാംഗം അന്തരിച്ചു: സംസ്‌കാരം ഇന്ന്;  മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

ഷാര്‍ജ: ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു.

ഇന്ന് രാവിലെ പത്തിന് ഷാര്‍ജയിലെ കിങ് ഫൈസല്‍ പള്ളിയില്‍ മയ്യിത്ത് പ്രാര്‍ത്ഥന നടക്കും. തുടര്‍ന്ന് അല്‍ ജാബില്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഓഫീസാണ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വിയോഗവാര്‍ത്ത പുറത്തു വിട്ടത്.

അല്‍ ഖാസിമിയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.