കൊച്ചി: കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ പണം തട്ടിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ അല്‍ അഹ്ലി ബാങ്ക് സംസ്ഥാനത്തെ ഡിജിപിക്ക് പരാതി നല്‍കി. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലാണ് ബാങ്ക് പരാതി നല്‍കിയത്.
മലയാളികള്‍ ഉള്‍പ്പെടെ 806 പേര്‍ 210 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്റെ ആരോപണം. എന്നാല്‍ കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കുവൈറ്റില്‍ നിന്ന് മടങ്ങാന്‍ കാരണമെന്നാണ് ലോണെടുത്തവര്‍ പറയുന്നത്.
ബാങ്കിന്റെ സിഒഒ മുഹമ്മദ് അല്‍ ഖട്ടന്‍ നല്‍കിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേര്‍ക്കെതിരെ കേസെടുത്തത്. 2020-23 കാലഘട്ടത്തില്‍ കുവൈറ്റില്‍ ജോലിക്കെത്തിയ ഇവര്‍ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടര്‍ന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും ഗൂഡാലോചന്ക്കും പൊലീസ് കേസെടുത്തത്.
ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി. കോട്ടയം ജില്ലയില്‍ എട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. ഒരു യുവതി അടക്കം എട്ട് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 60 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ലോണെടുത്ത ശേഷം പിന്നീട് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് പരാതിയുമായി ബാങ്ക് അധികൃതര്‍ പൊലീസിനെ സമീപിച്ചത്.
അല്‍ അഹ് ലി ബാങ്ക് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. എട്ട് പേര്‍ 6,51,10,108 രൂപ തട്ടിയതായാണ് പരാതിയില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.