പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. മോഡി ഉദ്ഘാടനം ചെയ്ത മഹിളാ റോഗ്സാര്‍ യോജനയെയാണ് പ്രിയങ്ക വിമര്‍ശിച്ചത്. 10,000 രൂപ നല്‍കിയല്ല ബഹുമാനം വാങ്ങേണ്ടതെന്നും ഇത് പണം നല്‍കി വോട്ട് സ്വന്തമാക്കലാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയ്ക്കായി ബിഹാറിലെ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. ബിഹാറില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചുവരികയാണ്. ബിഹാറില്‍ നടന്ന മഹിളാ സംവാദ് റാലിയില്‍ സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. സ്ത്രീകളുടെ വോട്ട് ലഭിച്ചാല്‍ മാത്രമേ വിജയിക്കൂ എന്ന് അമിത് ഷായും മോഡിയും തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഇത്തരം പദ്ധതികളുമായി രംഗത്തെത്തുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുന്നേ പണം നല്‍കുമ്പോള്‍ അതില്‍ എന്തോ പ്രശ്നമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയണം. ജനങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ നിതീഷ് കുമാറിനെ പരാജയപ്പെടുത്തണമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ബിഹാറിലെ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ കൈമാറുന്ന പദ്ധതിയായ മഹിളാ റോഗ്സാര്‍ യോജനയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതിയില്‍ 75 ലക്ഷം വനിതകള്‍ക്ക് പണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.