തിരുവനന്തപുരം: പ്രവാസികള്‍ക്ക് 14 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. വിദേശ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ www.sec.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊഫൈല്‍ തയ്യാറാക്കിയ ശേഷം പ്രവാസി വോട്ടര്‍ ഫോം 4 എ തിരഞ്ഞെടുക്കണം. വിവരം പൂരിപ്പിച്ച ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യാം. ഇതിന് ശേഷം ഫോം 4എ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പാസ്പോര്‍ട്ടിലെ മേല്‍ വിലാസ പരിധിയിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രജിസ്ട്രേഡ് തപാല്‍ വഴി കൈമാറാം. നേരിട്ടും നല്‍കാം.
കൂടാതെ വിസ, ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.