നിയമസഭയിൽ ഇന്നും പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങളുടെ ശ്രമം; സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്ക്

നിയമസഭയിൽ ഇന്നും പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങളുടെ ശ്രമം; സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്ക്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ തുടർച്ചയായ നാലാം ദിവസവും നിയമസഭയിൽ പ്രതിഷേധം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ എ.എന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്കുതർക്കമുണ്ടായി. മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ സ്പീക്കർക്ക് കുഴപ്പമില്ലായിരുന്നെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

'അയ്യപ്പൻ്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ'യെന്ന് എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ ബാനർ പിടിച്ചുവാങ്ങാൻ സ്പീക്കർ കർശന നിർദേശം നൽകി. സ്പീക്കറുടെ ഡയസിന് മുന്നിൽ വാച്ച് ആൻഡ് വാർഡിനെ ഇന്നും വിന്യസിച്ചിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചു. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കേറ്റു.

തുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു. സഭ വീണ്ടും തുടങ്ങിയപ്പോള്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. പിന്നാലെ സഭാ നടപടികള്‍ ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷനേതാവ് അറിയിച്ചു.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ഗുണ്ടായിസമെന്ന് എം.ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരിൽ ഉന്നയിക്കപ്പെടുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം അസുര ജന്മം ആണെന്ന് എം. രാജഗോപാലൻ എംഎല്‍എ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.