സമാധാനത്തിനുള്ള പുരസ്കാര ജേതാവിന് ലഭിക്കുന്ന സമ്മാന തുകയെത്ര; മെഡലില്‍ കൊത്തിവെച്ച ചിത്രങ്ങള്‍ എന്ത്?

സമാധാനത്തിനുള്ള പുരസ്കാര ജേതാവിന് ലഭിക്കുന്ന സമ്മാന തുകയെത്ര; മെഡലില്‍ കൊത്തിവെച്ച ചിത്രങ്ങള്‍ എന്ത്?

സ്റ്റോക്ഹോം: 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനിസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മച്ചാഡോയ്ക്കാണ് ലഭിച്ചത്. ഇത്തവണ സമാധാനത്തിനുള്ള നൊബേലിന് 224 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നോമിനേഷനുകള്‍ ലഭിച്ചിരുന്നു.

നൊബേല്‍ കമ്മിറ്റിയുടെ ഔദ്യോഗിക വിവരമനുസരിച്ച് ജേതാവിന് 11 മില്യണ്‍ സ്വീഡിഷ് ക്രൊണോര്‍ (ഏകദേശം 10.24 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കും.

സമ്മാന തുകയ്ക്കൊപ്പം സ്വര്‍ണ മെഡലും ഡിപ്ലോമയും ജേതാവിന് നല്‍കപ്പെടുന്നു. 1902ല്‍ ആദ്യമായി ഉപയോഗിച്ച സമാധാന നൊബേല്‍ മെഡല്‍ നോര്‍വീജിയന്‍ ശില്‍പി ഗുസ്താവ് വിഗേലാന്‍, സ്വീഡിഷ് കൊത്തുപണിക്കാരന്‍ എറിക് ലിന്‍ഡ്‌ബെര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് രൂപകല്‍പന ചെയ്തത്.

ആദ്യകാല മെഡലുകള്‍ 23 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചതായിരുന്നു. തൂക്കം 192 ഗ്രാം. 1980ന് ശേഷം മെഡല്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ 196 ഗ്രാം തൂക്കത്തില്‍ നിര്‍മിച്ചു വരുന്നു. മെഡലിന്റെ വ്യാപ്തം 6.6 സെന്റിമീറ്റര്‍ ആയി തുടരുന്നു.

ആല്‍ഫ്രെഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലില്‍ അദേഹത്തിന്റെ പേരും ജനന മരണ തീയതിയും അഗ്രഭാഗത്തായി ആലേഖനം ചെയ്തിരിക്കുന്നു. മറുഭാഗത്ത് പരസ്പരം പുല്‍കുന്ന നഗ്നരായി നില്‍ക്കുന്ന മൂന്ന് ആണുങ്ങളുടെ ചിത്രവും നല്‍കിയിരിക്കുന്നു. ജനങ്ങള്‍ക്കിടയിലെ സമാധാനത്തിനും സഹോദര്യത്തിനും വേണ്ടി എന്ന് ചിത്രത്തോടൊക്കം ആലേഖനം ചെയ്തിരിക്കുകയും ചെയ്യുന്നു. അഗ്രഭാഗത്ത് അഞ്ച് എംഎം കനത്തില്‍ നൊബേല്‍ പ്രൈസിന്റെ വര്‍ഷവും ലൊറേറ്റിന്റെ പേരും ആലേഖനം ചെയ്തിരിക്കും.

നൊബേല്‍ പുരസ്‌കാരത്തിന്റെ തുടക്കം

സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രെഡ് നൊബേല്‍യുടെ വില്‍പ്പത്രപ്രകാരം 1901ല്‍ നൊബേല്‍ പുരസ്‌കാരം ആരംഭിച്ചു. 1895 നവംബര്‍ 27ന് എഴുതിയ വില്‍പ്പത്രത്തില്‍ അദ്ദേഹം തന്റെ ഭൂരിഭാഗം സ്വത്തായ 31 മില്യണ്‍ സ്വീഡിഷ് ക്രൊണോര്‍ നൊബേല്‍ ഫൗണ്ടേഷനായി നീക്കിവെച്ചിരുന്നു. അതിന്റെ പലിശയാണ് പ്രതിവര്‍ഷം നൊബേല്‍ പുരസ്‌കാരങ്ങളായി നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.