അസീസി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പ്രദര്‍ശനം പ്രഖ്യാപിച്ച് നാല് ദിവസത്തിനുള്ളില്‍ ഭൗതികാവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് മുപ്പതിനായിരത്തിലധികം തീര്‍ത്ഥാടകര്‍.
2026 ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെ അസീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയുടെ താഴത്തെ പള്ളിയിൽ വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ പ്രദർശനത്തിന് വയ്ക്കുമെന്ന് ബസിലിക്കാ അധികൃതർ അറിയിച്ചു. ഇതാദ്യമായാണ് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങൾ പൊതുവായി പ്രദർശിപ്പിക്കുന്നത്.
തീർത്ഥാടന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള വിവരങ്ങളും, രജിസ്ട്രേഷൻ നടപടിക്രമങ്ങളും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റ് www.sanfrancecovive.org വഴി ലഭ്യമാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആത്മീയമായി അപൂർവമായ അനുഭവമാകും ഈ പ്രദർശനം എന്നതാണ് സംഘാടകരുടെ പ്രതീക്ഷ.
അസീസിയിലെ സെൻ്റ് ഫ്രാൻസിസ് ബസിലിക്കയിലാണ് വിശുദ്ധൻ്റെ കല്ലറയുള്ളത്. ലോകമെങ്ങുമുള്ള തീർഥാടകരെ വരവേൽക്കാൻ അസീസിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാർ ക്ക് പ്രത്യേക സൗകര്യങ്ങളോടെയുള്ള പാതയിലൂടെ എളുപ്പത്തിൽ എത്തി ച്ചേർന്ന് ഭൗതികദേഹം വണങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. 1226 ലായിരുന്നു വിശുദ്ധൻ്റെ മരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.