സജി ചെറിയാനും എ.കെ. ബാലനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ജി.സുധാകരന്‍

സജി ചെറിയാനും എ.കെ. ബാലനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ജി.സുധാകരന്‍

ആലപ്പുഴ:  മന്ത്രി സജി ചെറിയാനും മുന്‍മന്ത്രി എ.കെ ബാലനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചയാളാണ് സജി ചെറിയാന്‍. തന്നോട് ഏറ്റുമുട്ടാന്‍ വരണ്ടെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും ജി.സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ഇരിക്കുന്ന സ്ഥാനമെന്താണെന്ന് മനസിലാക്കണം. പാര്‍ട്ടിക്ക് യോജിക്കാത്ത രീതിയില്‍ അദേഹം പറഞ്ഞ പതിനാല് കാര്യങ്ങള്‍ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടയ്ക്ക് മന്ത്രിസഭയില്‍ നിന്ന് മാറ്റി. അദേഹമാണ് എന്നെ ഉപദേശിക്കുന്നത്.

എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ അതിനുള്ള പ്രായമോ പ്രത്യയശാസ്ത്ര ബോധമോ തനിക്കുണ്ടെന്ന് അദേഹം കരുതുന്നുണ്ടെങ്കിലും ജനം അങ്ങനെ കരുതുന്നില്ല. ഞങ്ങള്‍ രണ്ട് പേരെയും കുറിച്ച് ജനങ്ങളുടെയിടയില്‍ പഠനം നടത്താനും സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുന്‍മന്ത്രി എ കെ. ബാലനെനെതിരെയും സുധാകരന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റില്‍ എ.കെ. ബാലന്‍ ജി.സുധാകരനെ വിമര്‍ശിച്ചിരുന്നു.

'കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. പക്ഷേ ജി. സുധാകരന്‍ പഴയ ജി. സുധാകരന്‍ തന്നെയാണ്' എന്നായിരുന്നു സമീപ കാലത്തെ സുധാകരന്റെ പ്രസ്താവനകളെ ലക്ഷ്യമിട്ട് ബാലന്‍ കുറിച്ചത്.

താന്‍ മാറിയിട്ടില്ലെന്നും മാറില്ലെന്നും ജി. സുധാകരന്‍ ബാലന് മറുപടിയായി പറഞ്ഞു. ബാലനെ പോലെ മാറാന്‍ എനിക്കാകില്ല. ഞാന്‍ ഇപ്പോഴും ലളിത ജീവിതമാണ് നയിക്കുന്നത്. രാഷ്ട്രീയത്തിലൂടെ താന്‍ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ല. പാര്‍ട്ടി പഠിപ്പിച്ച ഉറച്ച നിലപാടുകളാണ് തനിക്കുള്ളതെന്നും സുധാകരന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.