പാക് അര്‍ധസൈനിക കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനവും വെടിവെപ്പും: കമാന്‍ഡോകളും അക്രമികളും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

പാക് അര്‍ധസൈനിക കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനവും വെടിവെപ്പും: കമാന്‍ഡോകളും അക്രമികളും  ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറില്‍ പാക് അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര്‍ ആക്രമണം. ആയുധധാരികളായ അജ്ഞാതരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

സംഭവത്തില്‍ മൂന്ന് കമാന്‍ഡോകളും മൂന്ന് അക്രമികളും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോണ്‍സ്റ്റാബുലറി (എഫ്.സി) ആസ്ഥാനത്ത് നിലവില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കെട്ടിടത്തില്‍ പലയിടത്തും സ്‌ഫോടനവും വെടിവെപ്പുമുണ്ടായി. ഭീകരാക്രമണമെന്ന് പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആദ്യം എഫ്.സിയുടെ കെട്ടിടത്തിന്റെ പ്രധാന ഗേറ്റില്‍ രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായി.

ഇതിലാണ് മൂന്ന് എഫ്.സി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആയുധധാരികള്‍ ഉള്ളിലേക്ക് ഇടിച്ചുകയറി ഉദ്യോഗസ്ഥര്‍ക്ക് നെരെ വെടിയുതിര്‍ത്തു. എഫ്.സി കമാന്റോകളും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ മൂന്ന് അക്രമികളെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഹെഡ്ക്വാട്ടേഴ്‌സിനുള്ളില്‍ ഇനിയും തീവ്രവാദികളുണ്ടെന്നാണ് സംശയിക്കുന്നത്. സൈനിക കന്റോണ്‍മെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സുള്ളത്. നിരവധി ആളുകളാണ് മേഖലയില്‍ താമസിക്കുന്നത്. മേഖലയിലെ റോഡുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.