തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തേ നിരവധി തവണ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കേസുകളിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രതിയാണ്.
സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിനെയും ചോദ്യം ചെയ്യും. സ്വര്‍ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിന്റെ കാലത്താണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഇത് അനുബന്ധ റിപ്പോര്‍ട്ടായി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണര്‍ക്കാണെന്നായിരുന്നു എന്‍ വാസുവിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.