തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20; 90 ശതമാനവും സ്ത്രീകള്‍

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20; 90 ശതമാനവും സ്ത്രീകള്‍

കൊച്ചി: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 പാര്‍ട്ടി. കിഴക്കമ്പലം പഞ്ചായത്ത് പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലെയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷന്‍ അടക്കം 25 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യപിച്ചത്.

90 ശതമാനം സ്ഥാനാര്‍ഥികളും സ്ത്രീകളാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്ടീയ പാര്‍ട്ടി ഉറപ്പാക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പറഞ്ഞു.

ട്വന്റി 20 മത്സരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലേയും ഒന്നാംഘട്ട പ്രചരണം പൂര്‍ത്തിയാക്കി. പോസ്റ്റര്‍ പ്രചരണം, വാള്‍ പെയിന്റിങ്, നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ് തുടങ്ങിയവ പൂര്‍ത്തിയാക്കിയതായി സാബു എം. ജേക്കബ് പറഞ്ഞു. മാങ്ങയാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.