ഓട്ടവ: കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് പട്നായിക്. അടുത്തിടെ സിടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാര്‍ കാനഡയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യക്കാര്‍ക്ക് കാനഡ സുരക്ഷിതമാണോ? കാനഡ സ്വയം സുരക്ഷിതമാണോ? എന്ന് ചോദിക്കുന്ന അദേഹം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കാനഡക്കാരാണെന്നും പറയുന്നു. കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? വാന്‍കൂവറില്‍ ഒരു റെസ്റ്റോറന്റിന് നേരെ മൂന്നാം തവണയും ആക്രമണം ഉണ്ടായി. ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് നേരെ വെടിവയ്പ്പ് നടന്നു. ഇന്ത്യക്കാര്‍ ഇവിടെ സുരക്ഷിതരല്ലെന്ന് തോന്നുന്നു. അവരുടെ സുരക്ഷിതത്വം നമ്മള്‍ ഉറപ്പാക്കണം.
ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ക്ക് സംരക്ഷണം ആവശ്യമില്ല. എന്നാല്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും അദേഹം പറഞ്ഞു. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം രണ്ട് വര്‍ഷത്തിന് ശേഷം പൂര്‍വസ്ഥിതിയിലായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹൈക്കമ്മീഷണറായി പട്നായിക്കിന് നിയമനം നല്‍കിയത്. ഇന്ത്യയിലെ കാനഡയുടെ പുതിയ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫര്‍ കൂട്ടറെയും കാനഡ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
അതേസമയം കാനഡയില്‍ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂലൈ 28 വരെ 1891 ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് നാടുകടത്തിയെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.