തിരുവനന്തപുരം: സി.എന്‍ ഗ്ലോബല്‍ മൂവിസിന്റെ ആദ്യ ചിത്രമായ 'സ്വര്‍ഗ'ത്തിന് ലഭിച്ച ജെ.സി. ഡാനിയേല്‍ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരം സത്യന്‍ സ്മാരക ഹളില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലില്‍ നിന്ന് ജേതാക്കള്‍ ഏറ്റുവാങ്ങി.
മികച്ച മൂലകഥയ്ക്ക് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ ഡോ. ലിസി കെ. ഫെര്‍ണാണ്ടസും മികച്ച ഛായാഗ്രാഹകന് എസ്. ശരവണനും മികച്ച പശ്ചാത്തല സംഗീതത്തിന് ബിജിലാലുമാണ് 16-ാമത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

മികച്ച മൂലകഥയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം ധനമന്ത്രി കെ.എന്‍. ബാലഗോപാലില്‍ നിന്ന് ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് ഏറ്റുവാങ്ങുന്നു.
നല്ല സന്ദേശത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും സ്വര്‍ഗം സ്വന്തമാക്കിയിരുന്നു. ഗ്രാമീണ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കുടുംബ ചിത്രം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി തീയറ്ററുകളില്‍ ആഴ്ചകളോളം പ്രദര്‍ശിപ്പിച്ചിരുന്നു. 2024 നവംബര്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്.

മികച്ച ഛായാഗ്രാഹകനുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം ധനമന്ത്രി കെ.എന്‍. ബാലഗോപാലില്‍ നിന്ന് എസ്. ശരവണന്‍ ഏറ്റുവാങ്ങുന്നു.
അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, ജോണി, സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, ഉണ്ണി രാജ തുടങ്ങയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ രണ്ടാമത്തെ ചിത്രമായ 'ആഘോഷ'ത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രം വൈകാതെ തീയറ്ററുകളിലെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.