'കാലം കാത്തിരിക്കയാണ്... കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീ കുട്ടികള്‍ക്കായി'; സര്‍ക്കാരിനെ പരിഹസിച്ച് സാറ ജോസഫ്

'കാലം കാത്തിരിക്കയാണ്... കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീ കുട്ടികള്‍ക്കായി'; സര്‍ക്കാരിനെ പരിഹസിച്ച്  സാറ ജോസഫ്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. 'കാലം കാത്തിരിക്കയാണ്... കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീ കുട്ടികള്‍ക്കായി' എന്നാണ് സാറ ജോസഫ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

പ്രതികരണത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കമ്യൂണിസം എന്നല്ല സിപിഎം എന്നാണ് പറയേണ്ടത് എന്നാണ് കമന്റുകളില്‍ ഒന്ന് ചൂണ്ടിക്കാട്ടുന്നത്. സിപിഎം നിലപാടിന് കമ്യൂണിസം എന്ത് പിഴച്ചു എന്നും കമന്റ് ചോദിക്കുന്നു. എന്നാല്‍ 'ചെങ്കാവികള്‍' ഇല്ലാതായിട്ട് കാലം കുറച്ചായെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

സിപിഐയുടെ കടുത്ത എതിര്‍പ്പിനെ വക വെക്കാതെയാണ് ഇടത് സര്‍ക്കാര്‍ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഉള്ള ധാരണാ പത്രത്തില്‍ സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പ് വെച്ചത്.

ഇതോടെ തടഞ്ഞു വച്ച 1500 കോടിയുടെ എസ്.എസ്.കെ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സിപിഐ എതിര്‍പ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. ഇതാണ് സിപിഐ കടുത്ത പ്രതിഷേധമുയര്‍ത്തുന്നത്. മുന്നണി മര്യാദയുടെ ലംഘനമാണ് നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.