തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണം കണ്ടെത്തിയെന്ന് പ്രത്യേക അന്വേഷണം സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപരിയായ ഗോവര്‍ധന് കൈമാറിയ സ്വര്‍ണമാണ് കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് കണ്ടെത്തിയത്. ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത് എന്നാണ് വിവരം.
400 ഗ്രാമിന് മുകളില്‍ തൂക്കം വരുന്ന സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം തനിക്ക് നല്‍കിയെന്നാണ് ഗോവര്‍ധന്റെ മൊഴി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സ്വര്‍ണം മുഴുവനായി കണ്ടെത്താനായോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
ശബരിമലയില്‍ നിന്നു കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് ബെല്ലാരിയില്‍ എത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണം ബെല്ലാരിയിലെ സ്വര്‍ണ വ്യാപരിയായ ഗോവര്‍ധന്റെ കൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പ് നടത്തിയിരുന്നു. സ്വര്‍ണം വീണ്ടെടുത്തതോടെ ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കാനാണ് എസ്‌ഐടി നീക്കം.
സ്വര്‍ണം വിറ്റെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും വാങ്ങിയെന്ന് ഗോവര്‍ധനും സമ്മതിച്ചതോടെയാണ് ഇത് വീണ്ടെടുക്കാന്‍ സാധിച്ചത്. തൊണ്ടി മുതല്‍ കണ്ടെത്തിയതോടെ ഗൂഢാലോചനയ്‌ക്കൊപ്പം പൊതു മുതല്‍ മോഷ്ടിച്ചു വിറ്റുവെന്ന കേസും ചുമത്തും. ഒപ്പം സ്വര്‍ണം കൊടുത്ത് വിട്ടവരും തീരുമാനെടുത്തവരും എല്ലാം പ്രതികളാകും.
അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്. പുളിമാത്ത് വീട്ടില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപയും ഇയാളുടെ വിട്ടില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇന്നും തെളിവെടുപ്പ് തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.