ബംഗളൂരു: കര്‍ണാടക ഭൂമി കുംഭകോണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലിക്കും ഭാര്യാപിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ക്കുമെതിരെ സുപ്രീം കോടതിയിലും കര്‍ണാട ഹൈക്കോടതിയിലും പരാതി നല്‍കി ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായ കെ.എന്‍ ജഗദീഷ് കുമാര്‍.
ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡില്‍ (കെഐഎഡിബി) നിന്നും പാട്ടത്തിനെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രൂപ രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി.
1994 ല്‍ രാജീവ് ചന്ദ്രശേഖറിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്.
ബിപിഎല്‍ ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയത്. ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടര്‍മാരാണ്. കെഐഎഡിബി കരാര്‍ പ്രകാരം മൂന്ന് മാസത്തിനകം പ്ലാന്‍ നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒന്നും ചെയ്തില്ല. പദ്ധതി പ്രകാരം അവര്‍ ആറ് കോടി നിക്ഷേപം നടത്തി. 2009 ല്‍ ഇത് മാരുതി കമ്പനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് മറിച്ചു വിറ്റുവെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു. ഭൂമി വില്‍ക്കുന്നതിന് മുന്‍പ് ഭൂമി ബാങ്കില്‍ പണയം വെച്ചു.
രാജീവ് ചന്ദ്രശേഖറിനെതിരെ പോകരുതെന്ന് പലരും പറഞ്ഞെന്നും ഒന്നിനെയും പേടിയില്ലെന്നും ജഗദീഷ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറും കുടുംബവും കര്‍ണാടകത്തില്‍ നടത്തിയ തട്ടിപ്പ് കേരളത്തിലെ ജനങ്ങള്‍ അറിയണം.
നിലമംഗലയിലെ ഭൂമി ലീസിനാണ് നല്‍കിയത്. ഫാക്ടറി നിര്‍മിക്കുമെന്നും തൊഴില്‍ നല്‍കുമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ജഗദീഷ് കുമാര്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.