ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ടിന്റെ അമ്മ ഫേയ് ആബട്ട് അന്തരിച്ചു

ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ടിന്റെ അമ്മ ഫേയ് ആബട്ട് അന്തരിച്ചു

മെൽബൺ: ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ടിന്റെ അമ്മ ഫേയ് ആബട്ട് അന്തരിച്ചു. 92 വയസായിരുന്നു. അമ്മയുടെ മരണ വിവരം ടോണി ആബട്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു.

"അമ്മയുടെ വിലപ്പെട്ട ജീവിതത്തിന് നന്ദി. എനിക്ക് എപ്പോഴും അമ്മയെ മിസ് ചെയ്യും. ശാന്തിയിൽ വിശ്രമിക്കൂ" ടോണി ആബട്ട് കുറിച്ചു. സഹപ്രവർത്തകരും സ്നേഹിതരും അടക്കം നിരവധിപ്പേരാണ് ആബട്ടിനും കുടുംബത്തിനും അനുശോചനം അറിയിച്ച് എത്തുന്നത്.

നവംബർ 11 നാണ് ഫേയ് ആബറ്റിന്റെ മൃതസംസ്കാരം. ടോണിയുടെ പിതാവ് റിച്ചാർഡ് ആബട്ട് 2017 ലാണ് സ്റ്റ്രോക് മൂലം മരണപ്പെട്ടത്. അമ്മയുടെ മരണം ടോണി ആബട്ടനും കുടുംബത്തിനും വലിയ നഷ്ടമാണ്.

2013 മുതൽ 2015 വരെ ഓസ്‌ട്രേലിയയുടെ 28-ാമത് പ്രധാനമന്ത്രിയുമായിരുന്നു ലിബറൽ പാർട്ടിയുടെ നേതാവായിരുന്ന ടോണി ആബട്ട്. പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ടോണി ആബട്ട് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് മറ്റ് നിരവധി പദവികൾ വഹിച്ചു. നിലവിൽ ഫോക്‌സ് കോർപ്പറേഷൻ്റെ ഡയറക്ടർ, യുകെ ബോർഡ് ഓഫ് ട്രേഡിൻ്റെ ഉപദേഷ്ടാവ്, ക്വാഡ്‌റൻ്റിൻ്റെ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.