പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ ദൃശ്യാവിഷ്കരിച്ചു; പെർത്തിലെ ഹോളിവീൻ നൈറ്റ് ആഘോഷം ഭക്തിനിർഭരമായി

പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ ദൃശ്യാവിഷ്കരിച്ചു; പെർത്തിലെ ഹോളിവീൻ നൈറ്റ് ആഘോഷം ഭക്തിനിർഭരമായി

പെർത്ത്: സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ ജപമാല മാസത്തിന്റെ സമാപനവും ഹോളിവീൻ നൈറ്റ് ആഘോഷവും ഭക്ത്യാദരപൂർവ്വം നടന്നു. മാതാവിന്റെ വിവിധ ഇടങ്ങളിലെ പ്രത്യക്ഷീകരണങ്ങൾ അവതരിപ്പിച്ചുള്ള ദൃശ്യാവിഷ്കരം ചടങ്ങിന്റെ പ്രധാന ആഘർഷണമായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ദേവാലയം ചുറ്റി നടന്ന ജപമാല പ്രദിക്ഷണത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കുട്ടികൾ വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ് പങ്കെടുത്തത് ആഘോഷങ്ങളുടെ ഭംഗി വർധപ്പിച്ചു. ഇടവകയിലെ മാതൃവേദി പ്രവർത്തകരുടെ നേതൃത്വത്തിലാണ് 45 ഓളം മരിയൻ പ്രത്യക്ഷീകരണങ്ങൾ അവതരിപ്പിച്ചത്.

കുറുവിലങ്ങാട് മാതാവ്, കൃപാസനം മാതാവ്, വേളാങ്കണ്ണി മാതാവ്, ലൂർദ് മാതാവ്.. തുടങ്ങിയ മാതാവിന്റെ വിവിധ വേഷവിധാനങ്ങളിൽ യുവതികൾ അണിനിരുന്നു. മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ പുനരാവിഷ്കാരം വിശ്വാസികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.

ദിവ്യ ദിവ്യബലിയിലും ഹോളീവീൻ നൈറ്റിലും ജപമാല റാലിയിലും നിരവധി വിശ്വാസികൾ പങ്കാളികളായി.

ഇടവക വികാരി ഫാ. അജിത് ചെറിയേക്കര, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലമ്പറമ്പിൽ, മാതൃവേദി പ്രസിഡന്റ്‌ ടെസ്സി മൈക്കിൾ, വെസ് പ്രസിഡന്റ് ഷേർളി ഷാജു, സെക്രട്ടറി ട്രീസ അനിൽ, ജോയിന്റ് സെക്രട്ടറി മിലാനി സാബു, ട്രഷറർ ജോഷില ജോജു, അസിസ്റ്റന്റ് ട്രഷറർ ആൻസി ജോഷി, ഇവന്റ് കോർഡിനേറ്റർമാരായ ലിജി ഹനീഷ്, ഡെൽഫിന ഡെറിൽ, റാണി ഡെന്നിസ്, സോഫിയ രാജേഷ്, സ്റ്റെഫി ധനീഷ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

സാത്താന്‍ ആരാധനയ്ക്ക് പ്രാധാന്യം നൽകുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ബദലായിട്ടാണ് ഹോളിവീൻ നൈറ്റ് ആഘോഷം നടന്നത്. പരിശുദ്ധ മാതാവിന്റെ ജീവിതം വഴി വിശുദ്ധരുടെ പുണ്യജീവിതം  പുതു തലമുറയിലേക്കെത്തിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഹാലോവീന്റെ പേടിപ്പിക്കുന്ന വേഷവിഭവങ്ങൾ ഒഴിവാക്കി വിശുദ്ധരുടെ പുണ്യജീവിതം കുട്ടികളിൽ അവതരിപ്പിക്കുന്നതിൽ ഇടവക ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ തെളിവാണ് “ഹോളിവീൻ നൈറ്റ്.

ഹാലോവിന്‍ ദിനാഘോഷത്തില്‍ നിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഓള്‍ സെയിന്റ്‌സ് ദിനാഘോഷം ഓരോ വര്‍ഷവും കൂടുതല്‍ ഇടവകകളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.