കൊച്ചി: ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ചു. അങ്കമാലി കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയ ശേഷം അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം.
കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞ് ചോര വാര്‍ന്ന് കിടക്കുന്നത് കണ്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്.
സംഭവത്തില്‍ അങ്കമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നില്‍ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന സംശയം ഉയരുന്നുണ്ട്. ഇവര്‍ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്ന് പഞ്ചായത്തംഗം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.