ദുബായ്: യുഎഇയില്‍ ചങ്ങനാശേരി എസ്.ബി, അസംപ്ഷന്‍ കോളജുകളുടെ സംയുക്ത അലുംമ്നെ രൂപവല്‍ക്കരിക്കുന്നു. കോളജുകളുടെ മാനേജരും ചങ്ങനാശേരി അതിരൂപത വികാരി ജനറലുമായ ഫാ. ആന്റണി ഏത്തക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഡിസംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് അജ്മാനില്‍ നടക്കുന്ന അംഗങ്ങളുടെ പൊതുയോഗത്തില്‍ എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ഥിയും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ തോമസ് തറയില്‍ എസ്.ബി, അസംപ്ഷന്‍ സംയുക്ത അലുംമ്നെ രൂപവല്‍ക്കരണ പ്രഖ്യാപനം നടത്തും.
അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് - ബെന്‍സി വര്‍ഗീസ് (അബുദാബി), ജനറല്‍ സെക്രട്ടറി - മാത്യു മാമ്മൂട്ടില്‍ (ദുബായ്), ട്രഷറര്‍ - ജോസഫ് കളത്തില്‍ (ഷാര്‍ജ), വൈസ് പ്രസിഡന്റുമാര്‍ - സജിത്ത് ഗോപി (ദുബായ്), മഞ്ജു തോംസണ്‍ പൗവത്തില്‍ (ഷാര്‍ജ), സെക്രട്ടറി - ലിജി മോള്‍ ബിനു (അജ്മാന്‍), ജോയിന്റ് സെക്രട്ടറിമാര്‍ - ബെറ്റി ജെയിംസ് (ഷാര്‍ജ), ഷീബ ജോജോ (ദുബായ്) എന്നിവരെ തിരഞ്ഞെടുത്തു.
ജോര്‍ജ് മീനത്തേക്കോണില്‍, ഗീതി സെബിന്‍, ജൂലി പോള്‍, സോണി മുളക്കല്‍, റോയ് റാഫേല്‍, ലിന്റോ ആന്റണി, മഡോണ ജെയിംസ്, ലിജി ബിജു, ബിജു ഡൊമിനിക്, ജോ കാവാലം എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
യോഗത്തില്‍ എസ്.ബി കോളജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ടെഡി തോമസ്, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. റാണി മരിയ, ഫാ. റെജി പ്ലാത്തോട്ടം, ഫാ. ടെജി പുതുവീട്ടിക്കളം, സിജോ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ബെന്‍സി വര്‍ഗീസ് സ്വാഗതവും മഞ്ജു തോംസണ്‍ നന്ദിയുംപറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.