സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ്; സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ചത് 21 വയസുകാരി

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ്; സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ചത് 21 വയസുകാരി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ് നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. കായിക മേളയില്‍ മെഡല്‍ നേടിയ ഉത്തര്‍പ്രദേശുകാരി ജ്യോതി ഉപാധ്യ പ്രായത്തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ ജ്യോതി വെള്ളി മെഡല്‍ നേടിയിരുന്നു. ഈ ഇനങ്ങളില്‍ നാലാം സ്ഥാനം നേടിയ മത്സരാര്‍ഥികളാണ് നേരത്തേ സംഘാടകര്‍ക്ക് പരാതി നല്‍കിയത്.

19 വയസ് പ്രായപരിധിയുള്ള മത്സരങ്ങളില്‍ 21 വയസുകാരിയായ ജ്യോതി പങ്കെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്‌കൂള്‍ പ്രവേശനത്തിന് വ്യാജ ആധാറാണ് നല്‍കിയിരുന്നത്. ഇതില്‍ 2007 ല്‍ ജനിച്ചതായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സൈറ്റില്‍ ജ്യോതി ഉപാധ്യ ജനിച്ചത് 2004 ല്‍ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ് പുല്ലൂരാംപാറ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വിഷയത്തില്‍ സ്‌കൂളിനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടും. അതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ മലപ്പുറത്തിന്റെ ആദിത്യ അജിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിനൊടുവില്‍ 24.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ആദിത്യ സ്വര്‍ണം നേടിയത്.

24.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോടിന്റെ ജ്യോതി ഉപാധ്യ രണ്ടാമത് എത്തിയത്. മാത്രമല്ല 100 മീറ്ററിലും ജ്യോതി വെള്ളി നേടിയിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.