യുവക്ഷേത്ര കോളജിൽ കാലിക്കറ്റ് സർവകലാശാല സി-സോൺ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് അരങ്ങേറി

യുവക്ഷേത്ര കോളജിൽ കാലിക്കറ്റ് സർവകലാശാല സി-സോൺ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് അരങ്ങേറി

മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ കാലിക്കറ്റ് സർവകലാശാല സി - സോൺ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2025 ഡയറക്ടർ റവ. ഡോ മാത്യു ജോർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ ജോസഫ് ഓലിക്കൽകൂനല്‍ ആശംസകളർപ്പിച്ചു.

ഫിസിക്കൽ എജുക്കേഷൻ അസി പ്രൊഫ. രോഹിത് എം സ്വാഗതവും കൺവീനറും ഒറ്റപ്പാലം എൻഎസ്എസ് കോളജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവിയുമായ ഡോ മായ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ റവ. ഡോ ലിനോ സ്റ്റീഫൻ ഇമ്മട്ടി, വൈസ് പ്രിൻസിപ്പാൾ റവ ഫാ. ഷൈജു പെരിയത്ത് എന്നിവർ സാന്നിഹിതരായിരുന്നു.

മത്സരത്തിൽ ഒറ്റപ്പാലം എൻഎസ്എസ് കോളജ് ഒന്നാം സ്ഥാനവും യുവക്ഷേത്ര കോളേജ് രണ്ടാം സ്ഥാനവും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.