കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിനിമ സംവിധായകന്‍ വി.എം വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. വിനു പാറേപ്പടിയിലോ ചേവായൂരിലോ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് അറിയുന്നത്.
ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം വിനുവുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സമ്മതമറിയിച്ചെന്നാണ് സൂചന. കോര്‍പ്പറേഷനിലെ 49 സീറ്റുകളിലാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളുള്ളത്.
49 ല്‍ 23 സ്ഥാനാര്‍ത്ഥികളെയായിരിക്കും ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിക്കുക. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപമാണ് വി.എം വിനു താമസിക്കുന്നത്.
പ്രമുഖ എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ വിനയന്റെ മകനായ വിനു പഠന കാലത്തു തന്നെ നാടക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പിന്നീടാണ് സിനിമയിലെത്തിയത്. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വി.എം വിനു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.