മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി

മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തൊടുപുഴ: മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍. ഇന്ന് പുലര്‍ച്ചെ മുതലാണ് ഉല്‍പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു ആദ്യ തീരുമാനം.

പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാന്‍ തീരുമാനം ആയത്. പരമാവധി വേഗത്തില്‍ പണി പൂര്‍ത്തിയാക്കാനാണ് നീക്കം.

അതേസമയം വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശദീകരണം. 600 മെഗാവാട്ട് വൈദ്യുതി കുറയുമെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ധാരണയായതിനാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളത്. കുടിവെള്ള പദ്ധതികളെ ബാധിക്കാതിരിക്കാന്‍ മൂവാറ്റുപുഴ വാലി, പെരിയാര്‍ വാലി കനാലുകള്‍ കൂടുതല്‍ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.