മുരിങ്ങൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ രജത ജൂബിലി ആഘോഷവും വാർഷികാഘോഷവും വർണാഭമായി നടന്നു

മുരിങ്ങൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ രജത ജൂബിലി ആഘോഷവും വാർഷികാഘോഷവും വർണാഭമായി നടന്നു

തൃശൂർ : മുരിങ്ങൂർ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷം 'സുദീപ്ത'യും വാർഷിക ദിനവും വർണശബളമായ പരിപാടികളോടെ നടന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

നിർമ്മാതാവും അഭിനയത്രിയും സി ന്യൂസ് ലൈവ് സിഇഒയുമായി ഡോ. ലിസി കെ ഫെർണാണ്ടസ്, നടൻ ഷാജു ശ്രീധർ, മദർ എൽസ പൈക്കാട എസ്എബിഎസ് (ജനറൽ കൗൺസിലർ, എസ്എബിഎസ് ജനറലേറ്റ്, സെനാക്കിൾ, ആലുവ) എന്നിവർ മുഖ്യാതിഥികളായിരുന്നു. മദർ ലീ റോസ് പ്ലാക്കൽ എസ്എബിഎസ് (പ്രൊവിൻഷ്യൽ സുപ്പീരിയർ & മാനേജർ, സേക്രഡ് ഹാർട്ട് പ്രൊവിൻസ്, എറണാകുളം) ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

"നമ്മൾ സാധ്യതകളെ ഒരിക്കലും തള്ളിക്കളയരുത്, എല്ലാവരും യൂണീക്ക് വ്യക്തിത്വങ്ങളാണ് എന്ന് ഡോ. ലിസി കെ ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു. ജ്ഞാനപീഠം അവാർഡ് ജേതാക്കളായ ജി. ശങ്കരക്കുറുപ്പിനെയും തകഴി ശിവശങ്കരപ്പിള്ളയെയും പത്മഭൂഷൺ, പത്മവിഭൂഷൺ നേടിയ കലാകാരന്മാരെയും കായിക താരങ്ങളെയും ഉദ്ധരിച്ചുകൊണ്ട് കുട്ടികളിൽ നിന്ന് ഭാവിയിൽ എഞ്ചിനീയർമാർ, ഡോക്ടർമാർ, കൃഷിപ്പണിക്കാർ, ശാസ്ത്രജ്ഞർ, നല്ല ഗായകർ തുടങ്ങി വിവിധ കഴിവുകളുള്ള പ്രതിഭകൾ ഉണ്ടാകണം എന്ന് ഡോ. ലിസി കെ ഫെർണാണ്ടസ് ആഹ്വാനം ചെയ്തു. ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗ്രസിനെ ഓർമിപ്പിച്ചുകൊണ്ട് നിങ്ങളിൽ പല ജെമീമമാരുണ്ട് എന്നും അവർ‌ കൂട്ടിച്ചേർത്തു.

സ്വതസിദ്ധമായ രീതിയിൽ മോഹൻലാൽ എന്ന കലാ പ്രതിഭയെ അനുകരിച്ചുകൊണ്ട് ഷാജു ശ്രീധർ കുട്ടികൾക്ക് പ്രചോദനം നൽകി. ആദ്യം നിങ്ങൾ നല്ലൊരു മനുഷ്യനാകണം എന്നിട്ട് വേണം മറ്റെന്തും നേടാൻ എന്ന കാഴ്ചപ്പാടാണ് അദേഹം പങ്കുവെച്ചത്. യുവത്വത്തിന് ഏറ്റവും വലിയ മാതൃകയായി ലിറ്റിൽ ഫ്ലവർ സ്കൂളിലെ കുട്ടികൾ മാറണമെന്ന് മദർ സുപ്പീരിയർ ആഹ്വാനം ചെയ്തു.

25 വർഷത്തെ ഈ യാത്ര അഭിമാന നിമിഷങ്ങളാണെന്നും എന്നും കൂടെ നിൽക്കുന്നവരെ നന്ദിയോടെയും പ്രാർത്ഥനയോടെയും ഓർക്കുന്നെന്നും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സോജ ജോസഫ് എസ്എബിഎസ് പറഞ്ഞു. കുട്ടികൾ സമൂ​ഹത്തിന് നല്ല മാതൃക നൽകുന്നവരായി മാറണമെന്ന് മുരിങ്ങൂർ ഇടവക വികാരി ഫാ. ജേക്കബ് പുളിക്കൽ പറഞ്ഞു.

റോഷൻ ജെയ്‌സൺ, അപർണ രജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച വർണാഭമായ കലാപരിപാടികൾ വാർഷിക ദിനത്തിന് മാറ്റുകൂട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.