ചങ്ങനാശേരി : ഈശോയുടെ ജനനത്തിന്റെ 2025 ലെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെയും സർവ്വ സേവാ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ജൂബിലി സംഗമം സംഘടിപ്പിച്ചു. "പ്രത്യാശയുടെ തീർത്ഥാടകർ" എന്നതായിരുന്നു സംഗമത്തിന്റെ വിഷയം.
നവംബർ 16 ഞായറാഴ്ച രാവിലെ 10. 30 ന് ചങ്ങനാശേരി കത്തീഡ്രൽ ദേവാലയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. "നിങ്ങളെ ഞങ്ങൾ തൊഴിലാളികൾ എന്ന വാക്കിൽ മാത്രം കാണുന്നില്ല, നിങ്ങൾ ഞങ്ങളുടെ അതിഥികളാണ്. 'അതിഥി ദേവോ ഭവ' എന്ന നമ്മുടെ പാരമ്പര്യത്തിൽ അതിഥി ദൈവത്തിന്റെ രൂപമാണ് എന്ന വിശ്വാസം നമുക്കുണ്ട്," ഉദ്ഘാടന പ്രസംഗത്തിൽ മാർ തോമസ് തറയിൽ പറഞ്ഞു.
വികാരി ജനറൽ മാത്യു ചങ്ങങ്കരി, പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാദർ റ്റെജി പുതുവീട്ടിക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിജോ മാറാട്ടുകളും, സർവ്വ സേവാ സംഘം ഡയറക്ടർ ഫാദർ ബാബു എസ്.വി.ഡി, കെഎൽഎം ഡയറക്ടർ ഫാദർ ലിജോ ചമ്പക്കുളത്തിൽ, ഫാദർ ഷിജു എസ്.വി.ഡി എന്നിവരെ പൊന്നാടയണിയിച്ച് വേദിയിലേക്ക് സ്വീകരിച്ചു. ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റ് സെൻട്രൽ കോഡിനേറ്റർ ഷെബിലിയാർ സിബി വാണിയപ്പുരക്കൽ സ്വാഗതം ആശംസിച്ചു.
തുടർന്ന് ഫാദർ ബാബു എസ്.വി.ഡിയുടെ നേതൃത്വത്തിൽ ഫാദർ റ്റെജിയും ഫാദർ ഷിജുവും ചേർന്ന് ദിവ്യബലി അർപ്പിച്ചു. കുർബാനയുടെ തുടക്കത്തിൽ അതിഥി തൊഴിലാളി സഹോദരങ്ങൾ മനോഹരമായ നൃത്തച്ചുവടുകളോടെ കാഴ്ചവസ്തുക്കൾ അർപ്പിച്ചത് ശ്രദ്ധേയമായി. കുർബാനയ്ക്ക് ശേഷവും കലാപരിപാടികൾ അരങ്ങേറി.
സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി ഫാദർ ബാബുവും സെൻട്രൽ എക്സിക്യൂട്ടീവ് അംഗം സോളിമ്മ തോമസും നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.