മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കണ്ണിന് സമീപം പരിക്ക് പറ്റിയ രണ്ടര വയസുള്ള കുട്ടിയുടെ മുറിവ് തുന്നി ചേര്‍ക്കുന്നതിന് പകരം ഫെവിക്വിക്കിട്ട് ഒട്ടിച്ചെന്ന പരാതിയുമായി കുടുംബം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്.
വേദന കൂടിയതിനെ തുടര്‍ന്ന് കുടുംബം കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനിടൊവിലാണ്, ഡോക്ടര്‍മാര്‍ പശ നീക്കം ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി.
വീട്ടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ പിതാവിനോട് ഡോക്ടര്‍ ഫെവിക്വിക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും മുറിവ് വൃത്തിയാക്കാതെ പുരട്ടുകയുമായിരുന്നു. മാതാപിതാക്കള്‍ ഡ്രസിങിന് നിര്‍ബന്ധിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം.
ഡോക്ടര്‍ മുറിവ് ശരിയായി പരിശോധിക്കുകയോ പ്രഥമ ശുശ്രൂഷാ നടപടിക്രമങ്ങള്‍ നടത്തുകയോ ചെയ്തില്ലെന്ന് കുടുംബം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.