ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ജാവലിന്‍ മിസൈല്‍ സംവിധാനങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ്. 45.7 മില്യണ്‍ ഡോളറിന് വില്‍ക്കാനാണ് അനുമതി നല്‍കിയത്. യുഎസ്-ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ ഉപകാരപ്രദമാകുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോ ഓപ്പറേഷന്‍ ഏജന്‍സി (DSCA) അറിയിച്ചു.
ശത്രുക്കളില്‍ നിന്ന് നേരിടേണ്ടി വരുന്ന ഭീഷണികളെ തരണം ചെയ്യാനും ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇത് സഹായകമായിരിക്കും. 45 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വില്‍പ്പന പാക്കേജില്‍ പ്രതിരോധ ഉപകരണങ്ങളും മറ്റ് സാമഗ്രികളും ഉള്‍പ്പെടുന്നു.
ഭാവിയില്‍ വരുന്ന ഭീഷണികളെ നേരിടാനും രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും വെല്ലുവിളികള്‍ തടയുന്നതിനും ഉള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്തും. കെട്ടിടങ്ങളിലേക്കും മറ്റ് ലക്ഷ്യസ്ഥലങ്ങളിലേക്കും നേരിട്ട് ആക്രമണം നടത്താന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യനെ വഹിക്കാന്‍ കഴിയുന്ന അമേരിക്കന്‍ നിര്‍മിത മിസൈലാണ് ജാവലിന്‍ എഫ്ജിഎം 148.
ടോപ്പ്-അറ്റാക്ക് മോഡില്‍ 500 അടി വരെയും ഡയറക്ട്-ഫയര്‍ മോഡില്‍ 190 അടി വരെയും മിസൈലിന് ഉയരം കൈവരിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.