'ചെങ്കോട്ടയില്‍ കണ്ടത് ബുദ്ധി ജീവികള്‍ ഭീകരവാദികളായി എത്തുന്നത്'; ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

'ചെങ്കോട്ടയില്‍ കണ്ടത് ബുദ്ധി ജീവികള്‍ ഭീകരവാദികളായി എത്തുന്നത്'; ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡല്‍ഹി പൊലീസ്. പ്രതികളില്‍ ഒരാളായ ഷര്‍ജീല്‍ ഇമാം അസം സംസ്ഥാനത്തെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും ഡല്‍ഹിയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ നീക്കം നടത്തിയെന്നും ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലായിരുന്നു ആസൂത്രണം. ഭരണത്തെ അസ്ഥിര പെടുത്തുക, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും ഡല്‍ഹി പൊലീസ് സുപ്രിം കോടതിയില്‍ അറിയിച്ചു.

ബുദ്ധിജീവികള്‍ ഭീകരവാദികളായി എത്തുന്നതാണ് ചെങ്കോട്ടയിലും കാണാന്‍ സാധിച്ചതെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു. കഴിഞ്ഞ ദിവസം ഉമര്‍ ഖാലിദിന്റെ ജാമ്യത്തെ ഡല്‍ഹി പൊലീസ് എതിര്‍ത്തിരുന്നു. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് നിലവില്‍ ഡല്‍ഹി പൊലിസിന്റെ വാദം കേള്‍ക്കുകയാണ് സുപ്രീം കോടതി. ഇതിന് ശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.

ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവരുടെ വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാദത്തില്‍ ഉന്നയിച്ചത്. എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.