ഫ്രാന്‍സില്‍ ക്രിസ്മസ് മുന്നൊരുക്കങ്ങള്‍ക്കായി ഒത്തുകൂടിയവരിലേക്ക് കാര്‍ ഇടിച്ചു കയറ്റി; അള്ളാഹു അക്ബര്‍ വിളിച്ച് പ്രതി

ഫ്രാന്‍സില്‍  ക്രിസ്മസ് മുന്നൊരുക്കങ്ങള്‍ക്കായി ഒത്തുകൂടിയവരിലേക്ക് കാര്‍ ഇടിച്ചു കയറ്റി; അള്ളാഹു അക്ബര്‍ വിളിച്ച് പ്രതി

പാരീസ്: ഫ്രാന്‍സില്‍  ഗ്വാഡലൂപ്പയിലെ സെന്റ് ആനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ക്രിസ്മസ് പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കായി ഒത്തുകൂടിയവരിലേക്കാണ് കാര്‍ പാഞ്ഞ് കയറിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

ടൗണ്‍ ഹാളിനും പള്ളിക്കും മുന്നിലുള്ള ഷോല്‍ച്ചര്‍ സ്‌ക്വയറിലാണ് സംഭവം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരിക്കാമെന്നായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ അപകടമുണ്ടാക്കിയ ആളെ പിടികൂടുന്നതിനിടെ 'അള്ളാഹു അക്ബര്‍'' എന്ന് അയാള്‍ വിളിച്ചു പറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതോടെ കൂടുതല്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്ന് പോലീസ് ഗ്യാസ് കാനിസ്റ്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്.

അഗ്‌നിശമന സേനാംഗങ്ങള്‍, പാരാ മെഡിക്കലുകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നഗര മേയറും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗില്‍ തിരക്കേറിയ ഒരു ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചു കയറി നിരവധിയാളുകള്‍ കൊല്ലപ്പെടുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പിന്നീട് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2006 ല്‍ ജര്‍മനിയിലെത്തിയ ഒരു സൗദി ഡോക്ടറാണ് പ്രതിയെന്ന് ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.