2025 ന് വിട; കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു

 2025 ന് വിട; കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു

ഓക് ലന്‍ഡ്: 2025 ന് വിട പറഞ്ഞ് കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് പതിവ് പോലെ ആദ്യം പുതുവര്‍ഷം എത്തിയത്. തൊട്ടു പിന്നാലെ ന്യൂസിലന്‍ഡിലും ഉടന്‍ പുതുവര്‍ഷം പിറക്കും.

വന്‍ ആഘോഷ പരിപാടികളോടെയാണ് കിരിബാത്തി ദ്വീപ് 2026 നെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തും.

ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയില്‍ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവര്‍ഷം എത്തുന്നത് അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലാണ് 2026 അവസാനമായെത്തുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.