സിറോ മലബാര്‍ സഭാ നേതൃത്വത്തെയും ജോസ്‌കെ. മാണി കാണും
കൊച്ചി: മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായെങ്കിലും കൊച്ചി ബിഷപ്പുമായി ജോസ് കെ. മാണി നടത്തിയ കൂടിക്കാഴ്ച വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസ് കെ. മാണിയും ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലും വ്യക്തമാക്കിയെങ്കിലും പാര്‍ട്ടിയെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ സാഹചര്യം സഭാ നേതാക്കളെ അറിയിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് സൂചന.
ഫോര്‍ട്ട് കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്. കൂടിക്കാഴ്ച്ച അര മണിക്കൂറിലേറെ നേരെ നീണ്ടു. അതിനിടെ യുഡിഎഫ് പ്രവേശനം വേണ്ടെന്ന് വച്ചത് തിരിച്ചടിയാകുമെന്ന വിമര്‍ശനം മാണി ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു.
യുഡിഎഫിലേക്ക് പോകാനുളള അനുകൂല അന്തരീക്ഷം പാര്‍ട്ടി നേതൃത്വം കളഞ്ഞു കുളിച്ചെന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ ജില്ലാ നേതൃ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ. മാണിയും പാര്‍ട്ടി ജില്ലാ പ്രസിഡന്റും പറഞ്ഞു.
മാണി ഗ്രൂപ്പിനെ യുഡിഎഫിലെത്തിക്കാനുളള നീക്കങ്ങള്‍ക്ക് ക്രൈസ്തവ സഭകളാണ് മുന്‍കൈയെടുക്കുന്നതെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാരണം ഈ നീക്കം മുന്നോട്ടു കൊണ്ടു പോകാന്‍ ജോസിന് കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യം സഭാ നേതാക്കളെ നേരില്‍ക്കണ്ട് അറിയിക്കുന്നതിനായാണ് ജോസ് കൊച്ചിയിലെത്തിയതെന്നാണ് സൂചന. സിറോ മലബാര്‍ സഭ നേതൃത്വത്തെയും അദേഹം കാണും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.