കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ ക്രിമിനല്‍ നടപടിക്രമ നിയമം പുറത്തിറക്കി താലിബാന്‍ ഭരണകൂടം. അടിമത്തത്തെ നിയമ വിധേയമാക്കുകയും പൗരന്മാരെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുകയും ചെയ്യുന്നതാണ് പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പുവച്ച നിയമം എന്ന് വിമര്‍ശനമുണ്ട്.
മതപണ്ഡിതന്മാര്‍, ഉന്നതര്‍, മധ്യവര്‍ഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമായ മതപണ്ഡിതന്മര്‍ കുറ്റം ചെയ്താല്‍ അവര്‍ക്ക് വെറും ഉപദേശം നല്‍കി വിട്ടയക്കാനാണ് നിര്‍ദേശം.
എന്നാല്‍ താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തടവുശിക്ഷയും ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടി വരും. കുറ്റവാളിയുടെ സാമൂഹിക പദവി നോക്കി ശിക്ഷ നിശ്ചയിക്കുന്ന ഈ രീതി നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
പുതിയ നിയമത്തില്‍ 'ഗുലാം' അഥവാ അടിമ എന്ന പദം നിയമപരമായ ഒരു വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അടിമത്തത്തെ താലിബാന്‍ നിയമവിധേയമാക്കി. ചില ശിക്ഷകള്‍ നടപ്പിലാക്കാന്‍ യജമാനന് അധികാരം നല്‍കുന്ന വ്യവസ്ഥകളും ഇതിലുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതിയ നിയമങ്ങള്‍. എല്ലുകള്‍ ഒടിയാതെ ശരീരത്തില്‍ തൊലി പൊട്ടാതെ മറ്റേത് രീതിയിലും ശാരീരികമായി ഉപദ്രവിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം.
ഈ നിയമം മധ്യകാലഘട്ടത്തേക്കാള്‍ ഭീകരമാണെന്നും മനുഷ്യന്റെ അന്തസിനെ വെല്ലുവിളിക്കുന്നതാണെന്നും അഫ്ഗാനിലെ മുന്‍ ഭരണാധികാരികളും അന്താരാഷ്ട്ര നിരീക്ഷകരും പ്രതികരിച്ചു.
വിവേചനപരമായ ഈ നിയമം മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള ഒരു ഉപകരണമായിട്ടാണ് താലിബാന്‍ ഈ പുതിയ നിയമങ്ങളെ ഉപയോഗിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.