ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 14,500 കോടി രൂപ; ന്യൂ നോര്‍മല്‍ കേരളമെന്ന് ധനമന്ത്രി

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 14,500 കോടി രൂപ; ന്യൂ നോര്‍മല്‍ കേരളമെന്ന് ധനമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 14,500 കോടി രൂപ അനുവദിച്ചു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോര്‍മല്‍ കേരളമാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ 16 ലക്ഷം പേര്‍ ചേര്‍ന്നു. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധന വരുത്തിയതായും ധനമന്ത്രി പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെ വര്‍ധനവ് വരുത്തി.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കും. മുന്‍ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുന്‍പായി പറഞ്ഞിരുന്നു. സ്വപ്ന ബജറ്റ് അല്ല പ്രായോഗികമായ ബറ്റാകും അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ ബജറ്റില്‍ പരിഗണിക്കുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.