ടെഹ്‌റാന്‍: ബഹ്റിന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. മനാമയിലെ ജനവാസ മേഖലയിലാണ് ഇറാന്‍ ആക്രമണം നടത്തിയത്.
കൂടാതെ സൗദിയില്‍ വീണ്ടും ഇറാന്റെ ആക്രമണ ശ്രമമുണ്ടായി. അല്‍-ഖര്‍ജ് ഗവര്‍ണറേറ്റിലാണ് മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായത്. രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദി അറേബ്യ തകര്‍ത്തു. സൗദിയുടെ കിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലും പ്രതിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെടെ വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടു സമീപിച്ചുവെന്ന് ഇറാന്‍ അവകാശവാദപ്പെട്ടു. തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പായാല്‍ മാത്രം വെടിനിര്‍ത്തല്‍ എന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകള്‍ക്ക് തുര്‍ക്കിയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനുമായുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎഇയും ആവശ്യപ്പെട്ടു.
അതിനിടെ ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ രംഗത്തെത്തി. യുദ്ധത്തിന്റെ അവസാനം തങ്ങള്‍ നിര്‍ണയിക്കുമെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് തിരിച്ചടിച്ചു.
അമേരിക്കയും ഇസ്രയേലും ഇനിയും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കില്‍ മേഖലയില്‍ നിന്നും ഒരു ലിറ്റര്‍ എണ്ണപോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ഐആര്‍ജിസി വക്താവ് അലി മുഹമ്മദ് നൈനി മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണയുമായി പോകുന്ന ടാങ്കറുകള്‍ക്ക് യു.എസ് നാവിക സേന സുരക്ഷയൊരുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ കടലിടുക്കിലൂടെ ഒരു കപ്പലും കടത്തി വിടില്ലെന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് നേതൃത്വം വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.