ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം തുടങ്ങിയവയ്ക്ക് നല്‍കുന്ന സിറപ്പുകള്‍ നിരോധിച്ചേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ പുറത്തിറക്കിയ 2026 ലെ നാഷണല്‍ ഫോര്‍മുലറി ഓഫ് ഇന്ത്യയുടെ കരടിലാണ് നിര്‍ദേശം.
2025 ല്‍ ഡൈഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍, തുടങ്ങിയ വിഷാംശമുള്ള വസ്തുക്കള്‍ മരുന്നുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. ഈ രാസവസ്തുക്കള്‍ കുട്ടികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. അതിഗുരുതര സാഹചര്യങ്ങളില്‍ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മരുന്നുകള്‍ നല്‍കാമെന്നും നിര്‍ദേശത്തില്‍ ഉണ്ട്.
മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം കമ്പനികള്‍ സൂക്ഷിക്കണം. ഇവ ബാച്ച് തിരിച്ച് പരിശോധിക്കണമെന്നും കരടില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.