മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയില്‍; എല്ലാ മന്ത്രിമാരുടെയും ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജം

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയില്‍; എല്ലാ മന്ത്രിമാരുടെയും ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജം

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും അഞ്ച് പ്രമുഖ മന്ത്രിമാരും നോര്‍ത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍, മറ്റ് മന്ത്രിമാര്‍ക്ക് മെയിന്‍ ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, അനക്‌സ് മന്ദിരങ്ങള്‍ എന്നിവിടങ്ങളിലായി ഓഫീസുകള്‍ അനുവദിച്ചു

നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്. രണ്ടാം നിലയില്‍ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല എന്നവര്‍ക്ക് ഓഫീസ് അനുവദിച്ചു. മന്ത്രിമാരായ മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍ എന്നിവരുടെ ഓഫീസുകള്‍ നോര്‍ത്ത് ബ്ലോക്കിലെ ഒന്നാം നിലയിലാണുള്ളത്.

നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ മന്ത്രിമാരായ സണ്ണി ജോസഫിനും അനൂപ് ജേക്കബിനും ഓഫീസുകള്‍ ക്രമീകരിച്ചു. മെയിന്‍ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് മന്ത്രിമാരായ സി.പി ജോണിന്റെയും എ.പി അനില്‍ കുമാറിന്റെയും ഓഫീസ്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ മന്ത്രി ടി. സിദ്ദിഖിന്റെയും മൂന്നാം നിലയില്‍ മന്ത്രി കെ.എ തുളസിയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

സെക്രട്ടറിയേറ്റ് അനക്സ് ഒന്നിന്റെ നാലാം നിലയില്‍ മന്ത്രി റോജി എം. ജോണിന്റെയും അഞ്ചാം നിലയില്‍ മന്ത്രി കെ.എം ഷാജിയുടെയും ആറാം നിലയില്‍ മന്ത്രി ഒ.ജെ ജനീഷിന്റെയും ഓഫീസുകള്‍ക്ക് ഇടം അനുവദിച്ചു. അനക്സ് രണ്ടിന്റെ ഒന്നാം നില മുതല്‍ യഥാക്രമം മന്ത്രിമാരായ എം. ലിജു, വി.ഇ അബ്ദുള്‍ ഗഫൂര്‍, ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് ഓഫീസ് അനുവദിച്ചു. അഞ്ചാം നിലയില്‍ മന്ത്രി പി.കെ ബഷീറിന്റെയും ആറാം നിലയില്‍ പി.സി വിഷ്ണുനാഥിന്റെയും ഏഴാം നിലയില്‍ എന്‍. ഷംസുദ്ദീന്റെയും ഓഫീസുകള്‍ സജ്ജമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.