ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-4)

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-4)

'തടിയൂരും...തേക്കടീം...ഒറ്റപ്പാലോം..?'
'എന്തോന്നു ചന്ത? പറയുന്നതുമാത്രം ചെയ്യുക..;
മനസ്സിലായോടാ മണ്ടച്ചാരേ.?'
'അല്ലാ.., അണ്ണൻ എന്തരു പറഞ്ഞത്..?'
'എടാ..നിനക്കു വയസ്സെത്രയായി..?'
'പോയ ചിങ്ങത്തില്..ഇരുപത്തിയെട്ടു..'
'എനിക്കു മുപ്പത്തിമൂന്നു നടപ്പാണടെ..'
'എടാ, എനിക്കൊരു കൂട്ടിനാ.., നിന്നെ
ചെളിക്കുഴീന്നു..,എടുത്തോണ്ടുവന്നത്...'
അഛന്റെ സ്വന്തത്തീന്നു, നിന്നെ ഇവിടെ
കൊണ്ടുവന്നിട്ടും, മണ്ടനായ നീ പഠിച്ചില്ല..'
'അതുകൊണ്ടല്ലേ, നിന്റെ പേരിൽ, ആ
അഞ്ചേക്കർ തീറാധാരം തീർത്തത്..!'
നിന്റെ കല്യാണം കഴിഞ്ഞിട്ടാ..,
നീ ഒുര കൂര വെച്ചു മാറിയത്...'
'എനിക്കേ.., പിന്നാമ്പുറകൂര മതിയേ..'
'വിളിപാട് അടുത്താണേൽ., കൊച്ചേട്ടനെ
കാണാനും, തുണക്കാനും സാധിക്കും..'
മൌനാഗാധതയിലേക്കിരുവരും വീണു.!
രണ്ടു ദിവസം മുൻപുണ്ടായ ഒരു ചെറിയ
സംഭവത്തോടെ, സുന്ദരാപിള്ള പേടിച്ചു...
'ഇങ്ങനൊണ്ടോ ഓരോരോ ബളഹമേ..'!
'ഈ തള്ളേ ചങ്ങലക്കിടേണ്ട സമയ-
മായി' ഭാണ്ഡക്കെട്ടുമായി, സുന്ദരന്റെ
അടുത്തെത്തി നാരായണി പറഞ്ഞു...
'കുഞ്ഞേ, ഇവിടുത്തേ അടുക്കളപ്പണി
ഇന്നത്തേതോടെ നിർത്തി; പിള്ളാരുടെ
അഛനേ..., കുഞ്ഞിന്റെ പണിയാളാ-
ണല്ലോന്നു ഓർത്ത് എല്ലാം സഹിച്ചതാ.!
'നിങ്ങൾ കാണുന്നേരം മുതലൊക്കെ
ഇങ്ങനെയല്ലേ; വീട്ടിൽ ബളഹം ഉറപ്പാ..;
പിന്നെ കുറേ തുമ്മും.., തുള്ളും..തുപ്പും..!'
'അതുതന്നെയാ ഞാനും ചിന്തിക്കുന്നേ..'
'ആ വൈദ്യരദ്ദേഹം ഒന്നു വന്നോട്ടെ..;
പരിഹാരം ഇല്ലാത്ത പ്രശ്നങ്ങളുണ്ടോ.?'
ഓണക്കോടിയൊക്കെ, നമ്മുടെ കടയിൽ
പറഞ്ഞ് ഏർപ്പാടാക്കിയിട്ടൊണ്ട്..'
'കുഞ്ഞിങ്ങനെ കണ്ണടച്ചു ദയകാട്ടുമ്പം,
പോകാൻ...നാരായണി-ക്കാ-കില്ലേ.....
സ്വപ്നപ്രപഞ്ചത്തിൽനിന്നും, തമ്പ്രാനും
ഭൃത്യനും ചാടിയിറങ്ങി...!
കുതിരയുടെ ചിലപ്പുകേട്ട വീട്ടുടമയായ
ശങ്കരപണിക്കർ..., തോളത്തൊരു
കൈക്കോട്ടുമായി, കടന്നു വന്നു..!
ശങ്കരന്റെ വിയർപ്പിന്റെ സൌഗന്ധം
കുതിര വലിച്ചെടുത്തു..!
അവളുടെ ചിലപ്പിൽ, കൈലാസത്തിന്റെ
മന്ത്രോച്ചാരണങ്ങളുടെ താളം തെറ്റി..!
"സഖാവ് ഒരു കുറിമാനം കൊടുത്തയച്ചി-
രുന്നേൽ, കമ്മറ്റി അവിടെ കൂടാമല്ലോ..''
വില്ലുവണ്ടിയിൽനിന്നും ഉയർന്നുവന്ന..,
മന്ത്രോച്ചാരണത്തിന്റെ ഉറവിടംതേടി,
വണ്ടിക്കുള്ളിലേക്ക് ഒളിഞ്ഞുനോക്കിയ
ശങ്കരൻ ഞെട്ടി..; പിന്നെ തെന്നി മാറി..!
വില്ലുവണ്ടിയിൽനിന്നും, വാഴക്കുലകളും,
മീനുള്ള വീപ്പയും, താഴേക്കിറക്കിവെച്ചു..!
എല്ലാം അടുക്കളയിൽ എത്തിക്കണം..!
'അമ്മാവാ.., കാലി വയറു കത്തുന്നേ..?'
'കുറച്ചു നേന്ത്രക്കായും, കപ്പയും, കണ്ണൻ
ചേമ്പും പുഴുങ്ങാം..'
'കാന്താരി മുളക് കൊണ്ടുവന്നിട്ടുണ്ട്..'
രാഹുവിന്റെ അപഹാരം പാഞ്ഞടുത്തു..!
ശങ്കരൻ 'ഗ്വാ-ഗ്വാ" വാളുവെച്ചു..!
'വില്ലുവണ്ടി നാറ്റിച്ചേ അടങ്ങത്തുള്ളോ?'
'കൈലാസംഗോപാൽജീ...ഉണരാൻ..?'
വാളടി കണ്ടവരെല്ലാം, കൂട്ടവാളടിയായി..
'ഇത്..അതല്ല സ്വാമീ..; രാവിലെ പുളിച്ച
സാമ്പാറൊഴിച്ച പഴങ്ങഞ്ഞിയാ, തന്റെ
'നേപ്പാളി-രോഹിണി' കുടിപ്പിച്ചത്; പിന്നെ
എന്താണാവോ എല്ലാവരുംകൂടെ വന്നത്?'
'ശങ്കരാ പരമാനന്ദാ.., ചുമ്മാ ഊതല്ലേ..?'
'ഞാനല്പം കട്ടൻകാപ്പി തയ്യാറാക്കാം..'
'കാപ്പിയോ? നാം അതു കുടിക്കാറില്ല.."
'ശങ്കരാ, ഇളനീരു എടുക്കാനില്ലേ..?'
'കള്ളു ചെത്തു ഞാൻ നിർത്തി സ്വാമീീ..!'
'ഉന്തു-ന്ത്.., സുന്ദരനെ ഉന്തി കയറ്റാം;
അല്ലേൽ വേണ്ടാ, ഞാൻ തന്നേ കയറാം!'
'കൈലാസം തമ്പ്രാനും, സഖാവും ഒരു
കുടക്കീഴിൽ, എന്നെ തേടിവന്ന കാര്യം..?'
'മടിക്കാതെ കാര്യം പറ സുന്ദരാ..'
'അമ്പിളിയമ്മച്ചി..എന്റേം സ്വാമിജിയുടേം
വിവാഹത്തിനു ഇന്നലെ സമ്മതം മൂളി..;
എന്റെ ഇഷ്ടക്കാരിയെ നേരിൽ കാണ-
ണമെന്നും പറഞ്ഞു..!'
'പക്ഷേ, പത്തുവർഷംമുമ്പേ, ആറന്മുള
രജിസ്റ്റർ കച്ചേരിയിൽ.., നാലുപേരുടേം
കല്യാണം രേഖപ്പെടുത്തിയ വിവരം
അറിയുന്നേരം.., അമ്മ 'ഉറുമി' വീശും..!'
'കുഞ്ഞമ്മാവന്റെ ഒടിയാത്ത വലത്തേ
കാലും പോക്കാ..'
'പതിനെട്ടടവും പയറ്റി പഠിച്ചതാ അമ്മച്ചി'
'അമ്മേടെ 'കിങ്ങിണി' ആടിനെ പണയം
വെച്ചതിനാ ഇടത്തേ കാൽ ഒടിച്ചത്...'
'എടാ അനന്തിരവനേ., ഇനിയങ്ങോട്ടു...,
ഒന്നുമെന്നേ ഓർമ്മിപ്പിക്കല്ലേ പൊന്നോ..'
'അമ്മച്ചിയുടെ കാര്യം ഏറ്റു..; ഏറ്റെന്നേ..!'
'ആ പിന്നേ.., വേറൊരു കാര്യം പറയാം...!'
'കാര്യങ്ങളൊക്കെ, ആനവണ്ടിപോലാ..;
നടന്നുകിട്ടിയാൽ..നടന്നെന്നു പറയാം.'
------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.