തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതൃത്വത്തിനെതിരെ പൊട്ടിത്തെറി. എല്ലാ ജില്ലാ കമ്മിറ്റി യോഗങ്ങളിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
എം.വി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജില്ലാ കമ്മിറ്റികളില്‍ ആവശ്യമുയര്‍ന്നു. പിണറായി വിജയന്റെ ശൈലിക്കെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്.
'വീട്ടില്‍ പോയി ചോദിക്ക്, ഡാഷ് മോനേ... രേവന്തേ' തുടങ്ങിയ പദപ്രയോഗങ്ങള്‍ ഒരു മുഖ്യമന്തിക്ക് ചേര്‍ന്നതായിരുന്നില്ലെന്ന് ചില ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എടുത്തു പറഞ്ഞു.
കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ച് വിടണമെന്നാണ് മിക്ക അംഗങ്ങളും ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയാന്‍ കാരണം കണ്ണൂര്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണെന്ന് പലരും വിമര്‍ശനമുന്നയിച്ചു.
ഉടുമ്പന്‍ചോലയില്‍ എം.എം മണിയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് സംസ്ഥാന നേതൃത്വം ഇടപെട്ടാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാന്‍ എം.എം മണിയെ മാറ്റിയത് തിരിച്ചടിയായെന്നും സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.