നിയമസഭയില്‍ ആകെ മൂന്ന് പേര്‍; നേതാവാര് എന്നതില്‍ ബിജെപിയില്‍ തര്‍ക്കം: തീരുമാനം കേന്ദ്രത്തിന് വിട്ടു

നിയമസഭയില്‍ ആകെ മൂന്ന് പേര്‍; നേതാവാര് എന്നതില്‍ ബിജെപിയില്‍ തര്‍ക്കം: തീരുമാനം കേന്ദ്രത്തിന് വിട്ടു

തിരുവനന്തപുരം: നിയമസഭയില്‍ മൂന്ന് അംഗങ്ങള്‍ മാത്രമുള്ള ബിജെപിയില്‍ നിയമസഭാ കക്ഷി നേതാവ് ആരെന്നത് സംബന്ധിച്ച് തര്‍ക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി. മുരളീധരന്‍ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ നിയമസഭാ കക്ഷി നേതൃസ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍.

പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി. മുരളീധരന്‍ വിഭാഗം അവകാശവാദം ഉന്നയിക്കുന്നത്. അങ്ങനെ വന്നാല്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു.

തിരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്നായിരുന്നു ഇരു നേതാക്കളോടും അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിച്ചത്.

മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്നും മണ്ഡലം ശ്രദ്ധിച്ചവര്‍ വിജയിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒദ്യോഗിക പക്ഷത്തിനെതിരെ കെ. സുരേന്ദ്രനും വി. മുരളീധരനും രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തിയെന്നായിരുന്നു വിമര്‍ശനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.