വാരണാസി: ആണവായുധങ്ങള്‍ ഇസ്ലാമിന് ഹറാം ആണെന്നും ഇറാന്‍ അവ കൈവശം വയ്ക്കില്ലെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ഡോ. അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി.
വാരണാസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ആണവായുധങ്ങളെക്കുറിച്ചുള്ള ഇറാന്റെ നിലപാട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
'മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണവായുധങ്ങള്‍ വേണ്ടെന്ന നിലപാട് ഞങ്ങള്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ പരമോന്നത നേതാവ് പുറപ്പെടുവിച്ച ഫത്വ പ്രകാരം ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് ഹറാമാണ്. ഞങ്ങള്‍ക്ക് അവ കൈവശം വയ്ക്കാന്‍ കഴിയില്ല. ഇസ്ലാം പ്രകാരം അത് നിഷിദ്ധമാണ്. ഞങ്ങള്‍ക്ക അവ വേണ്ട'- ഹക്കീം ഇലാഹി പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കിടയിലാണ് ഹക്കീം ഇലാഹിയുടെ ഇത്തരമൊരു പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.