പാരിസ്: ഫ്രഞ്ച് കോടീശ്വരനും പാർലമെന്റ് അംഗവുമായ ഒലിവിയർ ഡസ്സോൾട്ട് (69) ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. വടക്കൻ ഫ്രാൻസിലെ നോർമാണ്ടി കാലഡോസിൽ ഞായറാഴ്ചയായിരുന്നു അപകടം.
റഫേൽ യുദ്ധവിമാനമടക്കം നിർമിക്കുന്ന ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ഡസോ ഏവിയേഷന്റെ ഉടമകളിലൊരാളാണ്. ഡസോ ഏവിയേഷൻ സ്ഥാപകനായ മാഴ്സെൽ ഡസോയുടെ ചെറുമകനും സെർജ് ഡസോയുടെ മകനുമായിരുന്നു ഒലിവിയർ. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡസോ ഗ്രൂപ്പിന്റെ സ്ട്രാറ്റജി, ഡലപ്മെന്റ് പ്രസിഡന്റായിരുന്നു അദ്ദേഹം.
ഒലിവിയറിന്റെ വിയോഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആദരാഞ്ജലി അർപ്പിച്ചു. "ഒലിവിയറിനെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണ്. വ്യവസായ സംരംഭകൻ, ക്യാപ്റ്റൻ, നിയമ നിർമ്മാതാവ്, വ്യോമസേന റിസർവ് കമാൻഡർ തുടങ്ങിയ മേഖലകളിൽ വിലമതിക്കാനാകാത്ത സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം തീരാനഷ്ടമാണ്. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു" -മാക്രോൺ ട്വീറ്റ് ചെയ്തു.
2002 മുതൽ ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പാർലമെന്റ് അംഗമാണ്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമൊപ്പം വെള്ളിയാഴ്ച പാരീസിനടുത്ത് നടന്ന പൊതു ചടങ്ങിലാണ് അദ്ദേഹം അവസാനം പങ്കെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.