എനിക്ക് ക്രിസ്ത്യാനി ആകണം ; ഫ്രാൻസിസ് മാർപ്പാപ്പയിൽ ആകൃഷ്ടയായി ഇറാഖി പെൺകുട്ടി

എനിക്ക് ക്രിസ്ത്യാനി ആകണം ; ഫ്രാൻസിസ് മാർപ്പാപ്പയിൽ ആകൃഷ്ടയായി ഇറാഖി പെൺകുട്ടി

ബാഗ്ദാദ് : മാർപ്പാപ്പയുടെ സ്നേഹത്തിൽ ആകൃഷ്ടയായി ക്രിസ്തീയതയെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ച ഇറാഖി പെൺകുട്ടിയുടെ ട്വീറ്റ് വൈറൽ ആകുന്നു .

“ഞാൻ ഒരു മുസ്ലീം പെൺകുട്ടിയാണ്, പക്ഷേ അങ്ങ് എന്നെ ശരിക്കും സ്പർശിച്ചു. ഞാൻ ഇപ്പോൾ ക്രിസ്ത്യൻ മതത്തെക്കുറിച്ച് വായിക്കുന്നു. ക്രിസ്ത്യൻ മതത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ കണ്ടെത്തി അത് സ്വീകരിക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഇതേക്കുറിച്ച് കൂടുതൽ വിവരമുള്ള ആരെങ്കിലും എന്നോട് പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഈ വാക്കുകളാണ് കത്തോലിക്കാ സഭയുടെ തലവന്റെ ട്വിറ്റർ കമന്റിന് താഴെ റാണിയാ ജലാൽ എന്ന പതിനഞ്ചു വയസ്സുകാരി കുറിച്ചത് .



അനുകൂലിച്ചും പ്രതികൂലിച്ചും വിവിധങ്ങളായ മറുപടികൾ റാണിയായുടെ ട്വീറ്റിന് താഴെ വന്നു കഴിഞ്ഞു. ഇസ്ലാം വിടരുതെന്നും കൂടുതൽ പഠിക്കുക എന്ന് ആഹ്വാനം ചെയ്യുന്നതിനോടൊപ്പം , ബൈബിളിലെ യോഹന്നാന്റെ സുവിശേഷവും മത്തായിയുടെ സുവിശേഷവും പഠിക്കുവാൻ നിർദ്ദേശിക്കുന്ന ട്വീറ്റുകളുമുണ്ട് .
മാർപ്പാപ്പയുടെ സന്ദർശനത്തെ സമ്മിശ്ര വികാരങ്ങളോടുകൂടെയാണ് ഇസ്ലാമിക ലോകം നോക്കി കാണുന്നത് . യുവജനങ്ങളുടെ ഇടയിൽ പടർന്നു പിടിക്കുന്ന നിരാശാബോധവും നിരീശ്വര ചിന്തകളും മത നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട് . പൗര്യസ്ത്യ നാടുകളിലുള്ള പോപ്പ് ഫ്രാൻസിസിന്റെ സന്ദർശനം കൂടുതൽ യുവജനങ്ങളെ മത വർഗ ചിന്തകൾക്കുപരിയായി മാർപ്പാപ്പയിലേക്ക് ആകർഷിക്കുവാൻ ഇടയായി എന്നതാണ് സത്യം.

ദൈവം എന്നാൽ ജീവന്റെ ദൈവവും സമാധാനത്തിന്റെ ദൈവവും സ്നേഹത്തിന്റെ ദൈവവും ആണെങ്കിൽ ആ ദൈവത്തിന്റെ പേരിൽ സഹോദരങ്ങളെ കൊല്ലുന്നതും വെറുക്കുന്നതും യുദ്ധം ചെയ്യുന്നതും തെറ്റാണെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന കൊലയും കൊള്ളിവയ്പ്പും നടമാടിയിരുന്ന സമൂഹത്തിന് പ്രത്യാശ നൽകി എങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.