ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ബാംഗ്ലൂർ: ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ദിരാനഗർ ഇ.സി.എ. ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്രിസ്തു ജയന്തി ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഫാ. ഡോ. ലിജോ പി. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ലിസി കെ. ഫെർണാണ്ടസ് മുഖ്യാതിഥിയായ ചടങ്ങിന് രക്ഷാധികാരി വിൽസ് വാരുണ്ണി നേതൃത്വം നൽകി.

ജെൻസൺ വട്ടോലി 71ാമത് പ്രസിഡന്റായും ഡോൺ ബോസ്കോ ചെറിയാൻ ജനറൽ സെക്രട്ടറിയായും ബോണി പോൾ ട്രഷററായും സാബു സെബാസ്റ്റ്യൻ വൈസ്ചു പ്രസിഡന്റയും ചുമതലയേറ്റു.

ഇവർക്ക്പു റമെ മറ്റ് രണ്ട് ഓഫീസ് ഭാരവാഹികളും പത്ത് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ള സംഘമാണ് അസോസിയേഷന്റെ പുതിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


സംഘടനയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ. ഡോ. ലിജോ പി. തോമസ് അഭിപ്രായപ്പെട്ടു. അസോസിയേഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു അനുഗ്രഹമായി മാറുമെന്നും അദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംസാരിച്ച ഡോ. ലിസി കെ. ഫെർണാണ്ടസ് ഈ സംഘടന ഒരു വലിയ കൂട്ടായ്മയാണെന്നും എല്ലാവരെയും ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങളാണ് അസോസിയേഷൻ കാഴ്ചവെക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സി ആൻഡ് സി 'കമ്പാരിസൺ' എന്നതിൽ നിന്ന് മാറി 'കമ്പാനിയൻ' എന്നതിലേക്കാണ് നമ്മു‌ടെ നേതൃത്വം പോകുന്നത് എന്ന് എനിക്കുറപ്പുണ്ട്. കമ്പാരിസണുകളല്ല ആവശ്യം കമ്പാനിയനായ ചേർത്ത് പിടിക്കലാണ് ആവശ്യമെന്ന് ലിസി കെ. ഫെർണാണ്ടസ് പറഞ്ഞു . സിമ്പതിയെക്കാളുപരി എംപതി ഉള്ള ഒരു ടീം വർക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും ലിസി ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.

പുതിയതായി ചുമതലയേറ്റ ഭാരവാഹികൾ, സംഘടനയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പ് നൽകി. ഈ സമിതിയുടെ പ്രവർത്തനങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും സേവന സന്നദ്ധത നിറഞ്ഞതുമായിരിക്കുമെന്ന് പ്രസിഡന്റ് ജെൻസൺ വട്ടോലി വ്യക്തമാക്കി. മുൻ ഭാരവാഹികളായ മനോജ്‌ മാത്യുവിന്റെയും സംഘത്തിന്റെയും  പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ടും അവരോടുള്ള കടപ്പാട് അറിയിച്ചുകൊണ്ടും പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.