രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 22,854 രോഗികൾ

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 22,854 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് 22,854 പേർക്ക്. അതായത് കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി.

നിലവിൽ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,89,226 ആണ്. ആകെ രോഗികളുടെ 1.68 ശതമാനത്തോളം വരുമിത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,38,146 ആയി. ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രോഗമുക്തി നേടുന്നവരുടെ നിരക്ക് ദേശീയതലത്തിൽ 96.92 ശതമാനമാണ്.

24 മണിക്കൂറിനിടെ കോവിഡ് മൂലം 126 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,189 ആയി. ദേശീയ തലത്തിലെ മരണനിരക്ക് 1.40 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
2020 ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ഓഗസ്റ്റ് 23 ന് അത് 30 ലക്ഷവും സെപ്റ്റംബർ അഞ്ചിന് 40 ലക്ഷവുമായി.

എന്നാൽ സെപ്റ്റംബർ 16 ആകുമ്പേഴേക്കും രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു. ഡിസംബർ 19ന് രാജ്യത്ത് ഒരു കോടി ജനങ്ങൾ ആകെ കോവിഡ് ബാധിതരായി. ഐസിഎംആറിന്റെ കണക്കനുസരിച്ച് ഇന്നലെ വരെ 22,42,58,293 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.